SignIn
Kerala Kaumudi Online
Sunday, 01 November 2026 2.52 AM IST

കൈക്കൂലി വാങ്ങിയ അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

READ ENGLISH VERSION
thajudheen

പത്തനംതിട്ട : മീൻ കടയ്ക്ക് ലൈസൻസ് നൽകാൻ വ്യാപാരിയിൽ നിന്ന് 8000 രൂപ കൈക്കൂലി വാങ്ങിയ അയിരൂർ പഞ്ചായത്തിലെ ഹെഡ് ക്ലാർക്കും മിമിക്രി ആർട്സിറ്റുമായ കെ.എ.താജുദ്ദീൻ (താജ് പത്തനംതിട്ട -50) വിജിലൻസിന്റെ പിടിയിലായി. അയിരൂർ പഞ്ചായത്തിനു സമീപമുള്ള ആയുർവേദ ആശുപത്രിക്ക് സമീപത്ത് നിന്ന് ഇന്നലെ വൈകിട്ട് താജുദീനെ കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി എസ്.എസ്.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാപാരിയുടെ പരാതിയെ തുടർന്ന് കുറച്ചുദിവസമായി നിരീക്ഷണത്തിലായിരുന്നു. ഒാഫീസിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ വാഹനം തടഞ്ഞാണ് കസ്റ്റഡിയലെടുത്തത്. ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY