SignIn
Kerala Kaumudi Online
Monday, 09 November 2026 8.20 AM IST

ദീപാവലി ആഘോഷം അതിരുകടന്നു, ചോദ്യം ചെയ്‌ത എസ്ഐയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി നാലംഗ മദ്യപസംഘം

si-killed
കൊല നടന്ന സ്ഥലം,​ സബ് ഇൻസ്‌പെക്‌ടർ സെന്തിൽ കുമാർ

തേനി: റോഡിൽ ഗതാഗതം തടസപ്പെടുത്തി ദീപാവലി ആഘോഷം നടത്തുന്നത് ചോദ്യംചെയ്‌ത പൊലീസ് സബ് ഇൻസ്‌പെക്‌ടറെ കൊലപ്പെടുത്തി നാലംഗ സംഘം. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ സമാധ‌ർമ്മപുരത്താണ് ഞെട്ടിക്കുന്ന സംഭവം. സ്‌പെഷ്യൽ സബ് ഇൻസ്‌പെക്‌ടറായ സെന്തിൽ കുമാറാണ് അടിയേറ്റ് മരിച്ചത്.

ദീപാവലി ദിവസം രാത്രിയിലായിരുന്നു സംഭവം. സമാധർമ്മപുരിയിൽ മദ്യലഹരിയിൽ ഒരുസംഘം ആളുകൾ റോഡ് ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കുകയും ചെയ്‌തു. ഇത് സ്ഥലത്തെത്തിയ സെന്തിൽ കുമാർ ചോദ്യം ചെയ്‌തു. ഇതോടെ വഴക്കാകുകയും സംഘം സെന്തിൽ കുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പങ്കുള്ള നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നാണ് വിവരം.

English Summary

A police Special Sub-Inspector was allegedly beaten to death by a four-member gang in Samadharmapuram, Theni district, Tamil Nadu, after he questioned their Diwali celebrations that were obstructing road traffic. The deceased officer has been identified as Senthil Kumar.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE, ATTACKED, KILLED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY