കൊച്ചി: ഇൻസ്റ്റഗ്രാം മെസേജ് അയച്ചതിനെച്ചാെല്ലിയുള്ള തർക്കത്തിനൊടുവിൽ 17 കാരന് ക്രൂരമർദനം. എറണാകുളം എളമക്കരയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. സുഹൃത്തുക്കളായ പ്രായപൂർത്തിയാകാത്ത കുട്ടികളും അതിലൊരാളുടെ അമ്മയും ചേർന്നാണ് 17കാരനെ മർദിച്ചത്. സംഭവത്തിൽ 40കാരിയായ അമ്മ അറസ്റ്റിലായി.
17കാരന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് സുഹൃത്തുക്കൾ ചില സ്ത്രീകൾക്ക് മെസേജ് അയച്ചിരുന്നു. ഇതേച്ചൊല്ലിയാണ് തർക്കമുണ്ടായത്. തുടർന്ന് 17കാരനെ കൂട്ടുകാർ വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പകർത്തി. ഇതിനിടെ, 40കാരിയും 17കാരനെ മർദിച്ചു. മർദ്ദിക്കുന്നതിനിടെ മതിമതി എന്ന് ഒരു സ്ത്രീ പറയുന്നതും വീഡിയോയിൽ കേൾക്കാം.
ക്രൂരമായ മർദനമാണ് ഏറ്റതെങ്കിലും വിവരം 17കാരൻ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഒടുവിൽ മൂത്രത്തിലൂടെ രക്തം വന്നപ്പോഴാണ് സംഭവം വീട്ടുകാർ അറിഞ്ഞത്. തുടർന്നാണ് പരാതി നൽകിയത്. ചികിത്സ തേടിയ 17 കാരന്റെ ആരോഗ്യനിലയിൽ നിലവിൽ പ്രശ്നമില്ലെന്നാണ് റിപ്പോർട്ട്.
മർദിച്ചവരും മർദനമേറ്റ വിദ്യാർത്ഥിയും പത്താംക്ലാസുവരെ എളമക്കരയിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. ആ സമയം മുതൽ ഇവർക്കിടയിൽ ശത്രുത ഉണ്ടായിരുന്നു. പത്താംക്ളാസ് കഴിഞ്ഞതോടെ ഇൻസ്റ്റഗ്രാം ചാറ്റുകൾ വഴി ഇവർക്കിടയിലെ ശത്രുത വർദ്ധിച്ചിരുന്നു. വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കാൻ ഇതും ഒരു കാരണമായി എന്നാണ് പൊലീസ് പറയുന്നത്.
A 17-year-old in Elamakkara, Ernakulam, was brutally assaulted by friends and a 40-year-old mother over an Instagram message dispute. The victim suffered severe injuries, requiring medical treatment. Police arrested the mother involved in the attack. The incident highlights escalating animosity among the students.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |