SignIn
Kerala Kaumudi Online
Sunday, 08 November 2026 4.15 AM IST

17കാരന്റെ മരണം: ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ല 

ph1
സൂര്യജിത്ത്

കണ്ണൂർ: തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ പതിനേഴുകാരൻ മരിച്ച സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ക്ലിനിക്കിനും ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ. ഡോ.സന്ദേശ് പ്രിയദർശനും പ്രിയ ഇ.എൻ.ടി ക്ലിനിക്കിനും കേരള മെഡിക്കൽ കൗൺസിലിന്റെ രജിസട്രേഷനില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്റെ കണ്ടെത്തി. കേസിൽ തുടരന്വേഷണം നടത്തണമെന്നും ക്രൈംബാഞ്ചിലെ ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആന്വേഷണം നടത്തണമെന്നും പൊലിസ് മേധാവിക്ക് നിർദേശം നൽകി.

ചികിത്സയിൽ പിഴവില്ലെന്ന റിപോർട്ട് നൽകി അവസാനിപ്പിച്ച കേസിൽ ഡി.എ.ഒയോ പൊലീസോ ഡോക്ടർക്ക് രജിസ്‌ട്രേഷൻ സംബന്ധിച്ച് അന്വേഷിച്ചില്ലെന്നും കമ്മിഷൻ കുറ്റപ്പെടുത്തി. 2024 ജൂലായിയിലാണ് പ്രിയ ഇ.എൻ.ടി ക്ലിനിക്കിൽ തൊണ്ടയുടെ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെ കണ്ണൂർ സ്വദേശി സൂര്യജിത്ത്(17) മരിച്ചത്.

ശസ്ത്രക്രിയ കഴിഞ്ഞ രണ്ടാംദിവസം രക്തം ഛർദിച്ച് അവശനിലയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചെന്നും ആരോഗ്യനില ഗുരുതരമായിട്ടും മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപിച്ച് സൂര്യജിത്തിന്റെ കുടുംബം പരാതി നൽകിയിരുന്നു. മനുഷ്യാവകാശ കമ്മിഷൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സയിലെ ഗുരുതര അനാസ്ഥയാണ് മരണകാരണമെന്ന് വ്യക്തമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASEDAIRY, LATESTNEWS, MEDICAL NEGLIGENCE, KERALANEWS, POLICE INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY