SignIn
Kerala Kaumudi Online
Sunday, 08 November 2026 12.50 AM IST

കരിപ്പൂരിൽ 1.67 കോടിയുടെ സ്വർണവുമായി കാസർകോട് സ്വദേശി അറസ്റ്റിൽ

arrest

കൊണ്ടോട്ടി : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.67 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി കാസർകോട് സ്വദേശി മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. സമീപകാലത്ത് ഡി.ആർ.ഐ നടത്തുന്ന ഏറ്റവും വലിയ സ്വർണവേട്ടകളിൽ ഒന്നാണിത്.


അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് അസറുദ്ദീന്റെ ഹാൻഡ് ബാഗിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 1300 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമാണ് പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡി.ആർ.ഐ സംഘത്തിന്റെ നീക്കം. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമങ്ങൾ തുടർച്ചയായ അഞ്ചാം ദിവസമാണ് പിടിക്കപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, LATESTNEWS, KARIPUR GOLD SMUGGLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY