SignIn
Kerala Kaumudi Online
Sunday, 27 September 2026 11.51 AM IST

പാർവ്വതി മായ ഷാജിക്ക് പുതിയ കുരുക്ക്; കേസിൽ ഇഡി എത്തും? മറ്റ് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

READ ENGLISH VERSION
parvathy-maya-shaji
പാർവ്വതി മായ ഷാജി

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പാർവ്വതി മായ ഷാജിക്ക് പുതിയ കുരുക്ക്. കേസിൽ കൊച്ചി പൊലീസ് തിങ്കളാഴ്ച ഇഡിക്ക് റിപ്പോർട്ട് നൽകും. പ്രതികൾ വിദേശത്തേക്ക് കടത്തിയ പണത്തിന്റെ വിവരങ്ങളടക്കമാണ് പൊലീസ് ഇഡിക്ക് നൽകുക. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താൻ പൊലീസ് ഉടൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പാർവ്വതിയുടെ പങ്കാളി അനീഷ് മേനോൻ ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർ വിദേശത്താണെന്നാണ് വിവരം.

കേസിൽ പാർവതി പിടിയിലായ വാർത്തയറിഞ്ഞ് കൂടുതൽപേർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. അതിനിടെ, പാർവതി മായയുടെ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും. പോളണ്ട്, അർമേനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കി വഞ്ചിച്ചതായാണ് പരാതികൾ. തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിന്റെ വലിയൊരു പങ്കും വിദേശ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സ്വീകരിച്ചത്. മറ്റ് ജില്ലകളിലും ഇവർക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ആംസ്റ്റർ ഓവർസീസ്, പാലാരിവട്ടത്തെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് തുടങ്ങിയ സ്ഥാപനങ്ങൾക്കും വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. 2023 മുതൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ തട്ടിപ്പുകൾ നടത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ റോൾസ് റോയ്സ് അടക്കമുള്ള ആഡംബര കാറുകൾക്കൊപ്പം വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ചുള്ള ഇവരുടെ റീലുകൾ വൈറലാണ്. പണം തിരികെ ചോദിച്ച ഉദ്യോഗാർത്ഥികളെ പാർവതിയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയതായും പരാതികളുണ്ട്.

English Summary

Parvathy Maya Shaji, MD of Amster Overseas, arrested for multi-crore job fraud, faces an ED report from Kochi Police on Monday regarding funds transferred abroad. Police will issue lookout notices for other accused, including her partner. Parvathy's bail application verdict is also expected Monday in the case involving fraudulent overseas job offers for countries like Poland.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARVATHY MAYA SHAJI, ED INVESTIGATION, LOOKOUT NOTICE, KERALA FRAUD CASE, ENFORCEMENT DIRECTORATE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY