SignIn
Kerala Kaumudi Online
Tuesday, 30 June 2026 4.42 PM IST

വീട്ടിൽ അതിക്രമിച്ചു കയറി വിവാഹിതയായ യുവതിയുടേയും ആൺ സുഹൃത്തിന്റെയും വീഡിയോ പകർത്തി, ഭീഷണി: രണ്ടുപേർക്കെതിരെ കേസ്

READ ENGLISH VERSION

blackmail
Photo Credit: Pixels

കാസർകോട്: രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി വിവാഹിതയായ യുവതിയുടെയും ആൺസുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയതായി പരാതി. മഞ്ചേശ്വരം സ്വദേശിയായ 27കാരിയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയിലെന്നാണ് സൂചന.

ജൂൺ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പത്തരയോടെ യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ യുവതിയുടെയും ആൺസുഹൃത്തിന്റെയും വീഡിയോ അനുമതിയില്ലാതെ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി പ്രതികൾ യുവതിയോട് പണം ആവശ്യപ്പെട്ടു.

പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഡയമണ്ട് കമ്മല്‍ ഭീഷണിപ്പെടുത്തി ഊരിവാങ്ങിയതായും പരാതിയിൽ പറയുന്നു. തുടര്‍ന്ന് നിരന്തരമായി പണം ആവശ്യപ്പെട്ടും ലൈംഗികബന്ധത്തിന് വഴങ്ങണമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BLACKMAILING, MARRIED WOMEN, POLICE CASE, KERALA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY