SignIn
Kerala Kaumudi Online
Monday, 05 October 2026 7.34 AM IST

വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം; സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

prasanthan

കണ്ണൂര്‍: വിദ്യാർത്ഥികളോട് ലൈംഗികമായി അതിക്രമിച്ച സി പി എം പ്രാദേശിക നേതാവിനെതിരെ പോക്സോ കേസ്. കുറ്റ‌്യാട്ടൂർ സി പി എം ബ്രാ‌ഞ്ച് സെക്രട്ടറി പ്രശാന്തനെതിരെയാണ് കേസെടുത്തത്. പൊലീസ് കേസെടത്തതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി പി എം അറിയിച്ചു.

രണ്ടര മാസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്താണ് പ്രശാന്തൻ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വിളിച്ചുവരുത്തിയത്. വിദ്യാര്‍ത്ഥിയോട് ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങിയതോടെ, കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടി. അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. രണ്ടാഴ്‌ചകൾക്ക് ശേഷം പ്രദേശത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയെയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു.

പ്രശാന്തന്‍റെ അതിക്രമങ്ങൾ അറിഞ്ഞ നാട്ടുകാരനാണ് ചൈൽഡ് ലൈനിനെ ബന്ധപ്പെട്ട് വിവരം പറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം മുമ്പ് മയ്യിൽ പൊലീസ് പ്രശാന്തനെതിരെ പോക്സോ കേസ് എടുത്തത്. ഇതോടെ പ്രശാന്തൻ ഒളിവിൽ പോയി. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുള്ള പ്രശാന്തൻ നിർമ്മാണതൊഴിലാളിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CPM, PRASANTHAN, KANNUR BRANCH SECRETARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY