
കോഴിക്കോട്: കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 18കാരിയായ തൃശൂര്‍ സ്വദേശിനി വൈദ്യസഹായം തേടാന്‍ തീരുമാനിച്ചത്. കൗണ്‍സിലിംഗിനായി എത്തിയത് കോഴിക്കോട് ജില്ലയിലെ തൊണ്ടയാട് സ്വദേശിയായ മാനസികാരോഗ്യ വിദഗ്ദ്ധന്‍ ഡോക്ടര്‍ യഹിയ ഖാന്റെ അടുത്തും. കൗണ്‍സിലിംഗിനിടെ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ യഹിയ ഖാനെ റിമാന്‍ഡ് ചെയ്തു.
കോഴിക്കോട്, പാലാഴിയിലാണ് യഹിയ ഖാന്‍ കൗണ്‍സിലിംഗ് സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. തൃശൂരില്‍ നിന്നും അമ്മയ്ക്ക് ഒപ്പമാണ് 18കാരി കോഴിക്കോടേക്ക് എത്തിയത്. പിന്നീട് ഡോകടര്‍ യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ചികിത്സയുടെ ഭാഗമായുള്ള യാത്രയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചത്. സ്വന്തം കാറിലാണ് പ്രതി യുവതിയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്.
പീഡനത്തോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് യഹിയ ഖാനെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായി നിരവധി പരാതികള്‍ ലഭിച്ചുവെന്ന് പന്തീരങ്കാവ് പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |