SignIn
Kerala Kaumudi Online
Monday, 29 June 2026 1.49 PM IST

വാക്കുതർക്കത്തിനൊടുവിൽ കൊലപാതകം; ഭർത്താവ് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

READ ENGLISH VERSION

police
പ്രതീകാത്മക ചിത്രം

കൊച്ചി: ഭാര്യയെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പെരുമ്പാവൂർ പോഞ്ഞാശേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. അസം നാഗോൺ സ്വദേശിനി നർസീന ഖാത്തൂർ ആണ് (29) മരിച്ചത്. സംഭവത്തിൽ ഭർത്താവ് റാബുൽ അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

പെരുമ്പാവൂരിലെ പ്ളൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് റാബുൽ. പോഞാശേരിയിലെ വാടകവീട്ടിലാണ് ഇയാളും കുടുംബവും കഴിഞ്ഞിരുന്നത്. ഭാര്യയും ഭർത്താവും തമ്മിലെ തർക്കം കയ്യാങ്കളിലെത്തുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ആയുധമുപയോഗിച്ചുള്ള മർദ്ദമേറ്റാണ് നർസീന മരിച്ചത്. ദമ്പതികൾക്ക് മൂന്ന് വയസുള്ള കുഞ്ഞുണ്ട്. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, PERUMBAVOOR, MURDERCASE, INTERSTATE WORKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY