SignIn
Kerala Kaumudi Online
Sunday, 27 September 2026 11.24 AM IST

വിവാഹ വാഗ്ദാനം നൽകി പീഡനം,പ്രതി അറസ്റ്റിൽ

hi

കിളിമാനൂർ : പട്ടികജാതിക്കാരി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ . ആര്യനാട് കാളിയാർ മനം വീട്ടിൽ അനന്തു ( 22 )ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത് . കോളേജിൽ പഠിക്കുന്ന സമയത്ത് ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു .തുടർന്ന് , വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബൈക്കിൽ കയറ്റി വർക്കല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു .പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിൽപ്പോയി. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്,സബ് ഇൻസ്പെക്ടർ വിജിത്ത് കെ .നായർ എന്നിവർ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY