SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

തോമ്പിക്കണ്ടത്ത് എൽ.ഡി.എഫ് - യു.ഡി.എഫ് സംഘർഷം പൊലീസ് കേസെടുത്തു

റാന്നി: തോമ്പിക്കണ്ടത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രമോദ് നാരായണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതായി പരാതി. എഴംകുളം ഗ്രാമപഞ്ചായത്തംഗവും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായ ബി. ജോൺകുട്ടി, കുട്ടപ്പൻ, ശാലി, കൃഷ്ണകുമാരി എന്നിവരടങ്ങിയ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അതേസമയം, വ്യാജ പ്രചാരണം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നും യു.ഡി.എഫ് വ്യക്തമാക്കി. എൽ.ഡി.എഫ് പ്രവർത്തകരുടെ പരാതിയുടെഅടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് നടന്നപ്രതിഷേധ യോഗം സി.പി.എം ജില്ലാ കമ്മിറ്റിയംഗം എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിലംഗം എം.വി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. മോഹൻരാജ് ജേക്കബ്, എസ്.ആർ. സന്തോഷ് കുമാർ, മിഥുൻ മോഹൻ, മാത്തുക്കുട്ടി ജോർജ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.

മർദ്ദിച്ചിട്ടില്ലെന്ന് കോൺഗ്രസ്

എൽ.ഡി.എഫ് പ്രവർത്തകരെ തടയുകയോ മർദ്ദിക്കുകയോ ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. അടൂരിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണെന്ന് വ്യാജമായി പരിചയപ്പെടുത്തി വീടുകളിൽ കയറി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പഴകുളം മധുവിന് വോട്ട് ചെയ്യരുതെന്ന് ഇവർ പ്രചരിപ്പിച്ചു. ഇത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് കോൺഗ്രസ് വ്യക്തമാക്കി. സംഭവത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പഴകുളം മധു തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഏഴംകുളം വാർഡ് മെമ്പർ ജോൺകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ തെറ്റായ പ്രചാരണം കോൺഗ്രസ് പ്രവർത്തകർ ഭാരവാഹികളെ അറിയിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് പ്രതിനിധികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY