SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.14 PM IST

ബൈക്ക് യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് തകർത്തു

police

ആലുവ: സൈഡ് നൽകിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് തകർത്തു. ഇന്നലെ രാത്രി ദേശീയപാതയിൽ ആലുവ ബൈപ്പാസിലായിരുന്നു സംഭവം. അങ്കമാലി ഡിപ്പോയിലെ സ്വിഫ്റ്റ്‌ ബസിന്റെ ഡ്രൈവറുടെ സീറ്റിന്റെ ഭാഗത്തുള്ള സൈഡ് ഗ്ലാസാണ് കൈ കൊണ്ട് അടിച്ചുതകർത്തത്. ബൈക്കിൽ രണ്ടു പേരുണ്ടായിരുന്നു. ഗ്ലാസ് തകർത്തയാളുടെ കൈ മുറിഞ്ഞിട്ടുണ്ട്. ബൈക്ക് യാത്രക്കാർക്കായി ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY