
കാസർകോട്: കാറുകൾ തട്ടിയെടുത്തെന്ന പരാതികളിൽ പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു. ബാര അരമങ്ങാനത്തെ സൈനുൽ ആബിദിന്റെ പരാതിയിൽ കാഞ്ഞങ്ങാട് ആവിക്കരയിലെ ഷംസുദ്ദീനെതിരെ മേൽപ്പറമ്പ് പോലീസാണ് കേസെടുത്തത്. 2025 ജൂലൈ 6ന് സ്വന്തം ആവശ്യത്തിനെന്ന് പറഞ്ഞ് പരാതിക്കാരന്റെ ബൊലേറോ കാർ വാങ്ങി തിരികെ നൽകിയില്ലെന്നാണ് പരാതി. 9.5 ലക്ഷം രൂപ വിലയുള്ള വാഹനമാണ് തട്ടിയെടുത്തത്.
പള്ളിക്കര തൊട്ടിയിലെ മുഹമ്മദ് നിയാസിന്റെ പരാതിയിൽ ഷംസുദ്ദീനും വിദ്യാനഗർ സ്വദേശി ജുനൈദിനുമെതിരെ കാസർകോട് പോലീസ് മറ്റൊരു കേസുമെടുത്തു. 2025 സെപ്തംബർല 22ന് പുത്തൻ കാറിന്റെ രജിസ്ട്രേഷൻ ശരിയാക്കി തരാമെന്ന് പറഞ്ഞ് കാർ കൊണ്ടുപോയി തിരികെ നൽകിയില്ലെന്നാണ് മുഹമ്മദ് നിയാസിന്റെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |