SignIn
Kerala Kaumudi Online
Saturday, 06 June 2026 2.04 AM IST

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി

വളാഞ്ചേരി: വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവുമായി എത്തിയ ബംഗാൾ സ്വദേശി പൊ4ലീസിന്റെ പിടിയിലായി. ലഹരി വിപത്തിനെതിരെ വളാഞ്ചേരി പൊലീസ് നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ പ്രകാരമുള്ള മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്. വെസ്റ്റ് ബംഗാൾ സ്വദേശി പ്രസ്വൻ ജിത്ത് മണ്ഡൽ ആണ് 145 ഗ്രാം കഞ്ചാവുമായി പൊലീസിന്റെ പിടിയിലായത്. സ്‌കൂളിന് സമീപം സംശാസ്പദമായി കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാർത്ഥികൾക്കും മറ്റ് ആവശ്യക്കാർക്കും എളുപ്പത്തിൽ വിൽപ്പന നടത്തുന്നതിനായി ചെറിയ പൊതികളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലഹരി മാഫിയക്കെതിരെ വരും ദിവസങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയുടെ വലയിൽപ്പെടുത്തുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മേഖലയിൽ ലഹരി വില്പന നടത്തുന്നവർക്കെതിരെയും അവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും നിരീക്ഷണം ശക്തമാക്കുമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY