SignIn
Kerala Kaumudi Online
Saturday, 06 June 2026 2.05 AM IST

യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

gopalan

പെരുമ്പിലാവ്: ആനക്കല്ലിൽ വ്യക്തിവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കല്ല് സ്വദേശിയായ ചാണശ്ശേരി വീട്ടിൽ ശ്രീനാഥി (26) നെ ആക്രമിച്ച കേസിലാണ് വടക്കേ കളത്തിൽ വീട്ടിൽ ഗോപാലൻ(45) എന്ന സന്തോഷിനെ കുന്നംകുളം പൊലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കളിക്കാൻ പോവുകയായിരുന്ന ശ്രീനാഥിനെ വഴിയിൽ വച്ച് തടഞ്ഞുനിറുത്തിയ സന്തോഷ്, കൈയിലുണ്ടായിരുന്ന മുളവടി കൊണ്ട് മർദിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ശ്രീനാഥിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീനാഥിന്റെ ശരീരത്തിൽ ഏഴോളം സ്റ്റിച്ചുകളുണ്ട്. പരിക്കേറ്റ ഉടൻ തന്നെ അദ്ദേഹത്തെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീനാഥും സന്തോഷും തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ നിലനിന്നിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY