SignIn
Kerala Kaumudi Online
Saturday, 06 June 2026 2.05 AM IST

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; തടവും പിഴയും

മഞ്ചേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡീപ്പിച്ചെന്ന കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിൽ 52 വർഷവും മൂന്ന് മാസവും തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വേങ്ങര ഇരിങ്ങല്ലൂർ കണ്ണാട്ടിപ്പടി പൂവഞ്ചേരി മുഹമ്മദ് ഫായിസിനാണ് ജഡ്ജി കെ.എസ്.വരുൺ ശിക്ഷ വിധിച്ചത്. പ്രതി പിഴയടയ്ക്കുകയാണെങ്കിൽ അതിജീവിതയ്ക്കു നൽകണം. പുറമേ, സർക്കാരിന്റെ വി്ര്രകിംസ് കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി. സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട പ്രതി അടുപ്പം നടിച്ച് 2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയും ബൈക്കിൽ കയറ്റി കൊണ്ടുപോയി ലോഡ്ജുകളിൽ വച്ചും പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ എട്ട്ഗ്രാം സ്വർണാഭരണം കൈക്കലാക്കിയതായി പരാതിയുണ്ട്. കരിപ്പൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.എൻ.മനോജ് 38 സാക്ഷികളെ വിസ്തരിച്ചു . എ.എസ്.ഐ ആയിഷ കിണറ്റിങ്ങൽ പ്രോസിക്യൂഷനെ സഹായിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY