SignIn
Kerala Kaumudi Online
Saturday, 06 June 2026 2.04 AM IST

ലഹരി മരുന്നും മാരകായുധങ്ങളുമായി അഞ്ച് യുവാക്കൾ പിടിയിൽ

lahari

തൃശൂർ : ലഹരി മരുന്നും മാരകായുധങ്ങളുമായി അഞ്ചു പേർ പൊലീസ് പിടിയിൽ. മണ്ണുത്തി സ്വദേശി ഫ്രെനി ഫ്രാൻസിസ് (34), അമ്മാടം സ്വദേശി അനൂപ് (30), കോടന്നൂർ സ്വദേശി ജഗൻ (21), അമ്മാടം പള്ളിപ്പുറം സ്വദേശി അജുൻ (31), ഫോർട്ട് കൊച്ചി സ്വദേശി ഷാമിൽ (29) എന്നിവരെയാണ് ഒല്ലൂർ പൊലീസ് പിടികൂടിയത്. പ്രതികളിൽ നിന്നും അറുപതോളം സിപ് ലോക്ക് കവറുകളും ഇലക്ട്രോണിക് ത്രാസുകളും മുഖം മൂടികളും ആക്രമണത്തിനുപയോഗിക്കുന്ന പെപ്പർ സ്‌പ്രേയും സിഗരറ്റ് എന്നിവയും രണ്ട് കത്തികളും കണ്ടെടുത്തു. നടത്തറയിൽ പ്രവർത്തിക്കുന്ന കാർ വർക്ക്‌ഷോപ്പിന്റെ മറവിൽ രാസലഹരി ഉപയോഗവും കച്ചവടവും പതിവാക്കിയ വർക്ക് ഷോപ്പ് ഉടമയും ഡാൻസ് മാസ്റ്ററും പ്രതികളിൽ ഉൾപ്പെടുന്നു. സബ് ഇൻസ്‌പെക്ടർ ജിസ് മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരശോധനയിലാണ് പ്രതികളെ പിടികൂടിയത്.'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടന്ന ഈ ഓപ്പറേഷനിൽ ഒല്ലൂർ എ.സി.പി: കെ.പി. ടോംസ്, ഇൻസ്‌പെക്ടർ എം.എസ്.ഫൈസൽ, സബ് ഇൻസ്‌പെക്ടർ ജീസ് മാത്യു, സിവിൽ പൊലീസ് ഓഫീസർമാരായ കെ.എൻ.നിരാജ് മോൻ ,പി.പി.അജിത്ത്, എസ്.വിനീത്, ടി.ജി. സുനീഷ് , പി.ആർ.സുനീഷ് എന്നിവരാണുണ്ടായിരുന്നത്.
കാപ്ഷൻ..............
പിടിയിലായ പ്രതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY