
കൊച്ചി: കെട്ടിടനിർമ്മാണത്തിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് റിമാൻഡിലായ
തൃശൂർ മാസ്റ്റർബിൽറ്റ് ഇൻഫ്രാസ്ട്രക്ചേഴ്സ് സി.ഇ.ഒ ലിയോ ജോർജും ഡയറക്ടർ കൃഷ്ണപ്രസാദും ചേർന്ന് കൊച്ചി കപ്പൽശാലയിലെ ജീവനക്കാരനിൽ നിന്ന് തട്ടിയെടുത്തത് 11. 46 ലക്ഷം രൂപ.
കപ്പൽശാലയുടെ പനമ്പിള്ളിനഗർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അനൂപ്കുമാറിനാണ് പണം നഷ്ടമായത്. കടവന്ത്ര വിനോബനഗറിൽ അനൂപ്കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇരുനില വീട് നിർമ്മിക്കാമെന്ന ഉറപ്പിലാണ് 11.46 ലക്ഷം രൂപ കൈമാറിയത്. എന്നാൽ നിർമ്മാണം തുടങ്ങുകയോ, പണം തിരിച്ചു നൽകുകയോ ചെയ്തില്ല. ലിയോ ജോർജ്, കൃഷ്ണപ്രസാദ്, ഇടനിലക്കാരൻ ശരത് എന്നിവരെ പ്രതികളാക്കി സൗത്ത് പൊലീസ് കേസെടുത്തു.
ഇടപ്പള്ളി സ്വദേശിയായ അഭിഭാഷകൻ അബ്ദുൽ നിസ്താറിന്റെ പരാതിയിൽ ലിയോ ജോർജിനെയും കൃഷ്ണപ്രസാദിനെയും ഇൻഫോപാർക്ക് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 22.15 ലക്ഷം രൂപയാണ് അഭിഭാഷകന് കെട്ടിടനിർമ്മാണത്തിന്റെ പേരിൽ നഷ്ടപ്പെട്ടത്. ഈ കേസിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജോർജും കൃഷ്ണപ്രസാദും മുൻകൂർ ജാമ്യം നേടിയെങ്കിലും കോടതി പിന്നീട് റദ്ദാക്കി. ഇരുവരും മറ്റൊരു തട്ടിപ്പ് കേസിൽ ചോറ്റാനിക്കര പൊലീസിന്റെ പിടിയിലായി റിമാൻഡിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |