SignIn
Kerala Kaumudi Online
Friday, 10 July 2026 3.18 AM IST

പച്ചക്കറിക്കടയിലെ ആക്രമണം: രണ്ടുപേർ പിടിയിൽ

1

ശ്രീകാര്യം : പച്ചക്കറിക്കട ഉടമയ്‌ക്ക് വെട്ടേറ്റ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.ശ്രീകാര്യം കരുമ്പുക്കോണം ആദിത്യാ നഗർ പറക്കോട് പുത്തൻ വീട്ടിൽ വിക്കി എന്ന വിഘ്‌നേഷ് (38), ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിത്തറ വീട്ടിൽ തക്കിടു എന്ന അരുൺ (29) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ ഒന്നാംപ്രതി സുമേഷ് (37) ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി ശ്രീകാര്യം എസ്.എച്ച്. ഒ.വിനോദ് പറഞ്ഞു. പാങ്ങപ്പാറ ഗാന്ധിപുരം ചെല്ലം വീട്ടിൽ മൂക്കൻ എന്ന സജീവ്കുമാറി (46) നാണ് വെട്ടേറ്റത്. ഇയാൾ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കൊലക്കേസ് പ്രതി മണിക്കുട്ടനെ സഹായിച്ചതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ശ്രീകാര്യം കരിമ്പുക്കോണം ദേവീക്ഷേത്രത്തിന് സമീപത്തെ പച്ചക്കറിക്കടയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സജീവ് കടയിൽ നിൽക്കുമ്പോഴാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘത്തിലെ മൂന്നുപേർ അക്രമണം നടത്തിയത്. സജീവ് കുമാറിന്റെ ഇടതു കൈയിൽ ആറ് സ്റ്റിച്ചുണ്ട്. കടയിലെ വെട്ടുകത്തിയെടുത്താണ് ആക്രമണം നടത്തിയത്.രണ്ടാം പ്രതി അരുണും മൂന്നാം പ്രതി വിഘ്‌നേഷും ചേർന്ന് പട്ടിക കൊണ്ട് സജീവിന്റെ കൈയിലും വയറ്റിലും മുതുകിലും അടിച്ചു പരിക്കേൽപ്പിച്ചതായും സജീവ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു

ക്യാപ്ഷൻ: അറസ്റ്റിലായ പ്രതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY