SignIn
Kerala Kaumudi Online
Friday, 10 July 2026 3.18 AM IST

120 കി.ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

fir

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് 120 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. അന്യ സംസ്ഥാന തൊഴിലാളിയായ ദിൽവാർ ഹുസൈൻ ആണ് പിടിയിലായത്. ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കിഴക്കേകോട്ടയിലെ സ്കൂളുകളുടെ പരിസരത്ത് നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിൽ നിന്ന് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ശ്യാംകുമാർ.എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷിജി, പി.ഒ സെൽവം, സി.ഇ.ഒ ആദർശ്,ഡ്രൈവർ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY