SignIn
Kerala Kaumudi Online
Saturday, 10 October 2026 1.40 AM IST

ബി.എം.എസുകാരന്റെ കൊലപാതകം; സി.പി.എം പ്രവർത്തകൻ കുറ്റക്കാരൻ

biju

തലശ്ശേരി:പാനൂരിലെ ബി.എം.എസ് പ്രവർത്തകനായിരുന്ന പന്ന്യന്നൂർ ചമ്പാട് കുറിച്ചിക്കരയിലെ വിനയനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകൻചമ്പാട്ടെ ജിമ്മിന്റവിട ബിജു (45)വിനെ കുറ്റക്കാരനെന്ന് വിധിച്ചു. ശിക്ഷ 12ന് പ്രഖ്യാപിക്കും. തലശ്ശേരി മൂന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസാണ് കുറ്റക്കാരനെന്ന് വിധിച്ചത്. മറ്റ് ഏഴു പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു.

ടി.ഷാജി എന്ന ചെട്ടി ഷാജി (44), കാരായിന്റവിട തുണ്ടിയിൽ രജീഷ് (41),തലശ്ശേരി കുട്ടി മാക്കൂലിലെ അരുണാനിവാസിൽ പി.എൻ.അരുൺ (42), റെനിൽ (44),ബിഗേഷ് (40), റിഷാദ് മൻസിലിൽ കെ.കെ.അസ്‌കർ (38),ചമ്പാട്ടെ പുതിയ പുരയിൽ രജീന്ദ്രനാഥ് (48)എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

2009 മാർച്ച് 12ന് രാത്രി 8ന് ചമ്പാട് കുറിച്ചിക്കരയിൽ വടക്കേച്ചാലിൽ രാഘവന്റെ മകൻ വി.സി.വിനയൻ സി.പി.എം. പ്രവർത്തകരുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തിക്കുംവഴി മരിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. വഴിയിൽ വീണു കിടക്കുകയായിരുന്ന വിനയനെ പാനൂർ എസ്.ഐ.ആയിരുന്ന ദിനേശ് കോറോത്താണ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY