
കുമളി: വഴിയാത്രിക്കാരിയെ ഇടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രക്കാരനെ പൊലീസ് പിടികൂടി. കൊല്ലംപട്ടട കാരക്കപ്പറമ്പിൽ വിനോദാണ് (19) പിടിയിലായത്. അപകടത്തിനിടയാക്കിയ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞ് നാലരയോടെ കുമളി ഹോളിഡേ ഹോമിനും യൂണിയൻ ബാങ്കിനും ഇടയ്ക്കുള്ള റോഡിലൂടെ നടന്നുപോകുകയായിരുന്ന അണക്കര കണ്ണംകരയിൽ ലിസി തോമസിനെ(52)യാണ് അമിത വേഗതയിൽ ബൈക്കിലെത്തിയ വിനോദ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് നിർത്താതെ ഇയാൾ കടന്നു കളഞ്ഞു. സി.സി.ടി.വി. കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ ബൈക്ക് യാത്രക്കാരനെ തിരിച്ചറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിസിയെ പാലായിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |