SignIn
Kerala Kaumudi Online
Saturday, 30 May 2026 3.35 PM IST

മകളുടെ മുന്നിൽ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, ബധിരനും മൂകനുമായ പ്രതി അറസ്റ്റിൽ

READ ENGLISH VERSION
accused

കാസർകോട്: ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കാസർകോട് ബേക്കലിലാണ് സംഭവം. കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ബേക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്. ബധിരനും മൂകനുമാണ് പ്രതി. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും പാലക്കുന്നിലേക്ക് യുവതി യാത്ര ചെയ്യുന്നതിനിടെയാണ് നഗ്നതാ പ്രദർശനം ഉണ്ടായത്. ആറ് വയസുള്ള മകളും ഹോം നഴ്‌സായ യുവതിക്കൊപ്പം ഉണ്ടായിരുന്നു. ബസിൽ വച്ച് യുവാവ് നഗ്നതാ പ്രദർശനം നടത്തുന്ന വിവരം ബസിലെ കണ്ടക്‌ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസിൽ നിന്നിറങ്ങി രക്ഷപ്പെട്ടുവെന്നും യുവതി പറഞ്ഞു.

ബസിനുള്ളിൽ വച്ച് യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആറ് വയസുള്ള മകളുടെ മുന്നിൽ വച്ചാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയതെന്ന് യുവതി പറഞ്ഞു. മകളുടെ മുഖം താൻ തിരിച്ച് പിടിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം

കഴിഞ്ഞ മാസം സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മദ്ധ്യവയസ്‌കൻ പിടിയിലായിരുന്നു. ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാനായി സ്റ്റാൻഡിൽ നിറുത്തിയിട്ട ബസിൽ യുവതി കയറിയപ്പോഴാണ് സംഭവം. ബസിൽ മാസ്ക് ധരിച്ച ഇയാളും യുവതിയും മാത്രമാണുണ്ടായിരുന്നത്.

ഭക്ഷണം കഴിക്കാനായി ബസ് ജീവനക്കാർ പുറത്തുപോയിരിക്കുകയായിരുന്നു. യുവതി ദൃശ്യങ്ങൾ പകർത്തി തന്റെ ദുരനുഭവം വിവരിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. യുവതിയുടെ നേരെ എതിർവശത്തിരുന്ന് ഇയാൾ സ്വയംഭോഗം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റ് യാത്രക്കാർ കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ബസിൽ നിന്ന് ഇറങ്ങിപ്പോയെന്നും യുവതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, ACCUSED, ARREST, POLICE, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY