SignIn
Kerala Kaumudi Online
Tuesday, 02 June 2026 10.52 AM IST

ഓപ്പറേഷൻ തൂഫാൻ; തലസ്ഥാനത്ത് പത്തുകിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പിടിയിൽ

cannabis

തിരുവനന്തപുരം: ലഹരി വേട്ടക്കായി ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ; ദ നാർക്കോ ഹണ്ടിന്' ഇന്ന് തുടക്കമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരം ഈഞ്ചക്കലിൽ നിന്ന് പത്തുകിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പിടിയിലായി. ഇന്നുരാവിലെയാണ് സംഭവം.

തമിഴ്‌നാട്ടിൽ നിന്നോ ആന്ധ്രയിൽ നിന്നോ ആണ് ക‌ഞ്ചാവെത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബൈക്കിൽ വരികയായിരുന്ന പ്രതികളെ തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു. ബാഗിൽ കഞ്ചാവ് എത്തിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കാനാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന്റെ സംശയം. പ്രതികളെ ഫോർട്ട് പൊലീസിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CANNABIS, OPERATION THOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY