SignIn
Kerala Kaumudi Online
Monday, 01 June 2026 5.47 PM IST

വിനോദയാത്ര പോകാൻ സ്വർണവും പണവും മോഷ്‌ടിച്ചു; പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ajith

കോട്ടയം: വിനോദയാത്ര പോകാൻ മോഷണം നടത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കൊടുവന്താനം സ്വദേശി അജിത് അനിലും (19), 17 വയസുള്ള രണ്ടുപേരുമാണ് പിടിയിലായത്. മേയ് 24ന് ആനക്കൽ സ്വദേശിയുടെ വീട്ടിലാണ് മൂന്നുപേരും ചേർന്ന് മോഷണം നടത്തിയത്.

പർദ പോലുള്ള വസ്‌ത്രം ധരിച്ചാണ് മൂന്നുപേരും മോഷണം നടത്താനെത്തിയത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. 75,000 രൂപയും മൂന്ന് പവൻ സ്വർണവുമാണ് ഇവർ മോഷ്‌ടിച്ചത്. വീട്ടിലെ സിസിടിവി നശിപ്പിക്കാനും ഇവർ ശ്രമിച്ചു. എന്നാൽ, സമീപത്തുള്ള മറ്റ് സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. മോഷ്‌ടിച്ച പണം ഉപയോഗിച്ച് ഇവർ മൂന്നാറിലുൾപ്പെടെ വിനോദയാത്ര പോയിരുന്നു. പ്രായപൂർത്തിയാകും മുമ്പ് തന്നെ അജിത് വേറെയും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, GOLD THEFT, KOTTAYAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY