SignIn
Kerala Kaumudi Online
Sunday, 04 October 2026 9.24 PM IST

കേരള പൊലീസിനെ ആർക്കും പേടിയില്ല, ടോർച്ചടിച്ച് നാേക്കിയതിന് എസ് ഐയെ ഇടിച്ചിട്ടു

police

വെഞ്ഞാറമൂട്: രാത്രി പട്രോളിംഗിനിടെ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയിലായി. ആക്രമണത്തിൽ ഗ്രേഡ് എസ്.ഐക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതി മുഹമ്മദ് റോഷനെ (38) പൊലീസ് അറസ്റ്റുചെയ്തു. വെഞ്ഞാറമൂട്ടിൽ നിന്ന് തേമ്പാമൂട് ഭാഗത്തേക്ക് പട്രോളിംഗ് വാഹനം പോകവേ വഴിയരികിൽ ഡോർ തുറന്ന നിലയിൽ വാഹനം കാണുകയും വാഹനത്തിനുള്ളിൽ യാത്രക്കാരെ കാണാതിരുന്നപ്പോൾ അസ്വാഭാവികത തോന്നിയ പൊലീസ് ടോർച്ചടിച്ചു നോക്കുമ്പോൾ നാലുപേരടങ്ങുന്ന സംഘം മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

വാഹനത്തിൽ ടോർച്ചടിച്ച് നോക്കിയതിന് പ്രതി പൊലീസിനോടു കയർത്ത് സംസാരിക്കുകയും ഗ്രേഡ് എസ്.ഐ ഷറഫുദ്ദീനെ അക്രമിക്കുകയുമായിരുന്നു. തുടർന്ന് അവിടെയെത്തിയ മറ്റൊരു പട്രോളിംഗ് സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിയെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ പ്രതി കസേരകൾ തകർക്കുകയും സെല്ലിന് കേട് വരുത്തുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, POLICE, ATTCKED, VENJARAMOODU, THIRUVANANTAPURAM, ONE ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY