
ചിറയിൻകീഴ്: കുഴിയം കോളനിയിൽ മദ്യ വിൽപ്പന നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുങ്ങുഴി ചല്ലിമുക്ക് തിട്ടയിൽ വീട്ടിൽ വിഘ്നേശ്വരനെ (60) യാണ് ചിറയിൻകീഴ് പൊലീസ് പിടികൂടിയത്. ബാർ, ബിവറേജ് എന്നിവ തുടർച്ചയായി അവധിയായതിനാൽ കൂടിയ വിലയ്ക്ക് ചില്ലറ വിൽപ്പനയ്ക്കായി കരുതി വച്ചിരുന്ന 4.5 ലിറ്റർ മദ്യം പ്രതിയുടെ വീട്ടിൽ നിന്നു പൊലീസ് പിടിച്ചെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |