SignIn
Kerala Kaumudi Online
Friday, 25 September 2026 11.22 PM IST

എറണാകുളത്ത് വീട്ടമ്മയുടെ വായിൽ റബ്ബർ പന്ത് തിരുകി അജ്ഞാതൻ പീഡിപ്പിക്കാൻ ശ്രമിച്ചു

rubber-ball

കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ അജ്ഞാതൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. ഇന്നലെ അതിരാവിലെയാണ് സംഭവം. നാല് മണിയോടെ ഇവരുടെ വീട്ടിലെത്തിയ റെയിൻകോട്ടിട്ട് മുഖം മറച്ചയാൾ വായിൽ റബ്ബർ പന്ത് തിരുകിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിമല എന്ന സ്ഥലത്താണ് സംഭവം.

വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന മദ്ധ്യവയസ്‌കയുടെ വീട്ടിലെത്തിയ അക്രമി വാതിലിൽ തട്ടി വിളിക്കുകയായിരുന്നു. പിൻവശത്തെ വാതിലിൽ ബഹളം കേട്ട് തുറന്ന വീട്ടമ്മയെ ക്ഷണനേരത്തിൽ അക്രമി കടന്ന് പിടിക്കുകയായിരുന്നു. ഇവരുടെ വായിൽ പന്ത് കുത്തികയറ്റി കീഴ്‌പ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ പിടിവലിയിൽ അക്രമിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട സ്ത്രീ തൊട്ടടുത്ത താമസിക്കുന്ന മകളുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെ അക്രമി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പിടിവലിക്കിടെ ഭിത്തിയിൽ ഇടിച്ച് സ്ത്രീയുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിൽ കൊണ്ടു പോയത്. പെരുമ്പാവൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്രമത്തിനിരയായ സ്ത്രീ താമസിച്ചിരുന്നത് റോഡിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലുള്ള വീട്ടിലാണ്. ആയതിനാൽ ഇവരെ കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമാണ് അക്രമി എന്ന നിഗമനത്തിലാണ് പൊലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SEXUAL ABUSE, KIZHAKKAMBALAM, KOCHI, POLICE INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY