
കഴക്കൂട്ടം: കഴക്കൂട്ടത്ത് അമ്മയെ ബ്ലേഡ് കാട്ടി ഭീഷണിപ്പെടുത്തുകയും ഹെൽമെറ്റ് കൊണ്ട് ഇടിച്ച് പരിക്കേല്പിക്കുകയും ചെയ്ത മകനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. പാങ്ങപ്പാറ ചാരിയാറ്റ്കുളം എം.എസ് വില്ലയിൽ വാസന്തിയെ (49) ആക്രമിച്ച സംഭവത്തിൽ മകൻ മെൻഡ്സണിനെതിരയാണ് (26) കേസെടുത്തത്.
17ന് രാവിലെ 7.45ഓടെയായിരുന്നു സംഭവം. ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കോടതി ഉത്തരവ് നിലവിലിരിക്കെ, പ്രതി വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |