
തിരുവനന്തപുരം: പോക്സോ കേസിൽ ഡി.സി.സി അംഗം മഹേഷ്കുമാറിനെ (42) പേരൂർക്കട പൊലീസ് അറസ്റ്റുചെയ്തു. 11കാരിയെ ശാരീരിക അതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. ആറുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.
അതിക്രമത്തിനിരയായ പെൺകുട്ടി ഇക്കാര്യം ആദ്യം മറ്റാരോടും പറഞ്ഞിരുന്നില്ല. പിന്നീട് അമ്മയോട് വിവരം പറഞ്ഞു. ഇതിനുശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകുകയായിരുന്നു. വിവരം ലഭിച്ച പേരൂർക്കട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ശ്രീവരാഹത്തെ വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |