SignIn
Kerala Kaumudi Online
Wednesday, 17 June 2026 11.24 AM IST

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

READ ENGLISH VERSION
t-renju

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം വഴിയായിരുന്നു പ്രതി ഇവിടെയെത്തിയത്.

ഈ മാസം പത്തിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാത്രി അടൂരിലെ വീട്ടിലെത്തിയ ഇയാൾ ആഭിചാരക്രിയകൾ നടത്തുന്നതിനിടെയാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് കുട്ടി വീട്ടുകാരെ വിവരമറിയിക്കുകയും കൗൺസിലിംഗിലടക്കം തുറന്നുപറയുകയുമായിരുന്നു.

പിന്നാലെ വീട്ടുകാർ നൽകിയ പരാതിയിലാണ് രഞ്ജുവിനെതിരെ പോക്‌സോ കേസ് ചുമത്തുകയും ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ പട്ടികജാതി,​ പട്ടികവർഗ പീഡനനിരോധന നിയമവും ചുമത്തിയിട്ടുണ്ട്. രഞ്ജു മുൻപ് ബിജെപി കൊല്ലം ജില്ലാതല കമ്മിറ്റിയംഗമായിരുന്നുവെന്ന വിവരവുണ്ട്. എന്നാൽ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് പ്രാദേശിക ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KOLLAM, BLACK MAGIC, SEXUAL ASSAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY