SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.50 AM IST

ആഞ്ഞടിച്ച് തൂഫാൻ; ഒരുമാസത്തിനിടെ പിടിവീണത് 615 പേർക്ക്

w
ആഞ്ഞടിച്ച് തൂഫാൻ

കോഴിക്കോട്: എൽ.ഡി.എഫ് സർക്കാറിന്റ ലഹരി മാഫിയക്കെതിരായ പോരാട്ടം ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട് ഒരു മാസം പിന്നിടുമ്പോൾ സൂപ്പർ ഹിറ്റായി മുന്നോട്ട്. ജില്ലയിൽ 597 കേസുകൾ രജിസ്റ്റർ ചെയ്യുകയും 615 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരേസമയം ഡ്രോൺ സർവൈലൻസ് യൂണിറ്റും പ്രത്യേകം പരിശീലനം ലഭിച്ച കെ9 ഡോഗ് സ്ക്വാഡും വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരുടെ പിന്തുണയോടെ 20 അംഗ സ്ട്രൈക്ക് ടീമിനെയും രംഗത്തിറക്കിയാണ് പരിശോധനകൾ. എം.ഡി.എം.എ, കഞ്ചാവ് എന്നിവയാണ് കൂടുതലായി പിടികൂടിയത്. സ്കൂൾ കോളജ് പരിസരങ്ങളിൽ ശക്തമായ നിരീക്ഷണങ്ങളും പരിശോധനയും ഏർപ്പെടുത്തിയതോടെ ലഹരി വിൽപനയും വിപണനവും കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ജൂൺ രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചതോടെയാണ് കേരളത്തിലുടനീളം പൊലീസ് ലഹരിവേട്ട ശക്തമാക്കിയത്. ചലച്ചിത്ര, സാമുദായിക നേതാക്കൾ തുടങ്ങി നിരവധി പ്രമുഖർ ഇതിനോടകം ആഭ്യന്തര മന്ത്രിയിൽ നിന്ന് ബാഡ്‌ജുകൾ കൈപ്പറ്റി തൂഫാൻ വാരിയർമാരായി രംഗത്തുണ്ട്.

പിടിച്ചെടുത്തത്

എം.ഡി.എം.എ - 318.657 ഗ്രാം

കഞ്ചാവ് - 17099.625 ഗ്രാം

കഞ്ചാവ് ബീഡി - 516

ബ്രൗൺ ഷുഗർ - 5.37 ഗ്രാം
ഹാഷിഷ് ഓയിൽ - 97.62 ഗ്രാം
മെത്തഫെറ്റാമിൻ - 15.15 ഗ്രാം
കഞ്ചാവ് ചെടി - 4

"മാനാഞ്ചിറ കോംട്രസ്റ്റ് കൈത്തറി നെയ്ത്ത് ഫാക്ടറി തുടങ്ങിയ ഇടങ്ങളെല്ലാം സാമൂഹിക വിരുദ്ധരുടെ താവളമാണ്. ഇവിടങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്"

എ.പി. ഷൗക്കത്തലി, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷ്ണർ

പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​പൊ​ലീ​സി​നെ
അ​പാ​യ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മം​;​ ​ര​ണ്ടു​പേ​ർ​ ​അ​റ​സ്റ്റിൽ

കോ​ഴി​ക്കോ​ട്:​ ​ഓ​പ്പ​റേ​ഷ​ൻ​ ​തൂ​ഫാ​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തു​ക​യാ​യി​രു​ന്ന​ ​പൊ​ലീ​സു​കാ​രെ​ ​വാ​ഹ​ന​മി​ടി​പ്പി​ച്ച് ​അ​പാ​യ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ ​ര​ണ്ടു​പേ​ർ​ ​അ​റ​സ്റ്റി​ൽ.​ ​ക​ക്കോ​ടി,​ ​പ​ടി​ഞ്ഞാ​റ്റും​മു​റി​ ​കാ​യ​ക്ക​ൽ​ ​താ​ഴം​ ​മു​ഹ​മ്മ​ദ് ​ഹാ​ഷിം​ ​മും​ ​(38​),​ ​ത​മി​ഴ്നാ​ട് ​സ്വ​ദേ​ശി​ ​വേ​ൽ​മു​രു​ക​ൻ​ ​(28​)​ ​എ​ന്നി​വ​രെ​യാ​ണ് ​ക​സ​ബ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​കേ​സി​ൽ​ ​ഒ​രാ​ൾ​ ​ഒ​ളി​വി​ലാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വൈ​കി​ട്ട് ​ആ​റി​ന് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ്റ്റേ​ഡി​യ​ത്തി​ന് ​പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ​ ​റോ​ഡി​ന് ​സ​മീ​പ​ത്താ​ണ് ​സം​ഭ​വം.​ ​രാ​വി​ലെ​ ​ക​സ​ബ​ ​സ്റ്റേ​ഷ​നി​ലെ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫി​സ​ർ​മാ​രാ​യ​ ​ര​ഞ്ജി​ത്ത്,​ ​അ​നൂ​പ് ​ലാ​ൽ​ ​എ​ന്നി​വ​ർ​ ​ശ്രീ​ക​ണ്ഠേ​ശ്വ​രം​ ​റോ​ഡി​ൽ​ ​മ​ഫ്തി​യി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ​മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്ന​ ​മൂ​വ​രേ​യും​ ​ക​ണ്ട​ത്.​ ​തു​ട​ർ​ന്ന് ​ഇ​വ​രെ​ ​താ​ക്കീ​ത് ​ന​ൽ​കി​ ​വി​ട്ട​യ​ച്ചു.​ ​വൈ​കി​ട്ട് ​വീ​ണ്ടും​ ​ഇ​തു​വ​ഴി​ ​ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന​ ​പൊ​ലീ​സു​കാ​രെ​ ​ക​ണ്ട് ​ഓ​ട്ടോ​റി​ക്ഷ​ ​ഓ​ടി​ച്ച് ​വ​രി​ക​യാ​യി​രു​ന്ന​ ​പ്ര​തി​ക​ൾ​ ​ഓ​ട്ടോ​ ​നി​ർ​ത്തി​ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​ഹാ​ഷി​മി​നെ​ ​സം​ഭ​വ​സ്ഥ​ല​ത്ത് ​ത​ന്നെ​ ​പി​ടി​കൂ​ടി.​ ​വേ​ൽ​മു​രു​ക​നെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മാ​നാ​ഞ്ചി​റ​ ​ഇ​ൻ​കം​ടാ​ക്സ് ​പ​രി​സ​ര​ത്ത് ​നി​ന്നാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​ഒ​ളി​വി​ലു​ള്ള​ ​പ്ര​തി​യ്ക്കാ​യി​ ​ക​സ​ബ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY