SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.48 AM IST

സൈനികരെ അപകീർത്തിപ്പെടുത്തിയ വീഡിയോ; വിജയ് പി നായർക്കെതിരെ പുതിയ കേസ്

vijay-p-nair

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായർക്കെതിരെ പുതിയ കേസ്. സൈനികരെ അപകീർത്തിപ്പെടുത്തിയ വീഡിയോക്കെതിരെയാണ് പുതിയ കേസെടുത്തിരുക്കുന്നത്. സൈബർ പൊലീസാണ് വിജയ് പി നായർക്കെതിരെ കേസെടുത്തത്. തിരുവനന്തപുരത്തെ ഒരു സൈനിക സംഘടനയാണ് ഇന്നലെ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്.

അതേസമയം, വിജയ് പി നായരെ മർദ്ദിച്ചവർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തി. നിയമം കൈയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. യൂട്യൂബർക്കും ശിക്ഷ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മിഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, VIJAY P NAIR, PINARAYI VIJAYAN, CYBER POLICE, SOLDIERS, HUMAN RIGHTS COMMISSION, DIVYA SANA, BHAGYALEKSHMI, SREELEKSHMI ARAKKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY