SignIn
Kerala Kaumudi Online
Wednesday, 28 October 2026 2.10 AM IST

റെയിൽവേ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും പരിഭ്രാന്തി വിതച്ച് ട്രോളി ബാഗ്: തുറന്നപ്പോൾ 12 കിലോ കഞ്ചാവ്

d

കൊച്ചി: റെയിൽവേ സ്റ്റേഷൻ വളപ്പിൽ യാത്രക്കാരനെ കാൻവാസ് ചെയ്യാനെത്തിയ ഓട്ടോക്കാരൻ പൊലീസുകാരനാണെന്ന് തെറ്റിദ്ധരിച്ച് കഞ്ചാവ് ഒളിപ്പിച്ച ട്രോളി ബാഗ് ഉപക്ഷേിച്ച് ലഹരി കടത്തുകാരൻ മുങ്ങി. ബാഗുമായി ഓട്ടോറിക്ഷക്കാർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അകത്ത് സ്ഫോടക വസ്തുവാണെന്ന സംശയത്താൽ ബോംബ്, ഡോഗ് സ്‌ക്വാഡുകളെ വിളിച്ചുവരുത്തി.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലും ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലുമാണ് കഞ്ചാവ് ബാഗ് പരിഭ്രാന്തി പടർത്തിയത്. പുലർച്ചെ 4.50ന് റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരൻ ട്രോളി ബാഗും ഷോൾഡർ ബാഗുമായി നിൽക്കുന്നത് കണ്ടാണ് സ്റ്റേഷൻ വളപ്പിലെ ഓട്ടോ ഡ്രൈവർ സമീപിച്ചത്. ഓട്ടോയിൽ കയറ്റാൻ ട്രോളി ബാഗിൽ ഓട്ടോക്കാരൻ തൊട്ടതോടെ പൊലീസുകാരനാണെന്ന സംശയത്താൽ യാത്രക്കാരൻ ബാഗും ഉപേക്ഷിച്ച് ഓടി. ഇതോടെയാണ് ബാഗുമായി ഓട്ടോക്കാർ രാവിലെ സ്റ്റേഷനിൽ എത്തിയത്.

ബാഗ് തുറന്നു പരിശോധിക്കുന്നതിന് മുമ്പായി ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്റ്റേഷനിൽ എത്തി. ബാഗിൽ സ്ഫോടക വസ്തുക്കളില്ലെന്ന് ഉറപ്പാക്കി രാവിലെ 8.30 ഓടെയാണ് തുറന്നത്. 12 പൊതികളിലായി 12. 318 കിലോ കഞ്ചാവ് കണ്ടെത്തി. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANJAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY