SignIn
Kerala Kaumudi Online
Friday, 30 October 2026 10.20 AM IST

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം കാട്ടി തട്ടിക്കൊണ്ട് പോയ യുവാവ് അറസ്റ്റിൽ

arrest

മാന്നാർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പത്തൊമ്പതുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര കോട്ടുങ്കൽ പുന്നക്കുളം സാന്ത്വനം വീട്ടിൽ സുരേഷിന്റെ മകൻ നിഖിലിനെയാണ് പോക്സോ വകുപ്പ് പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു വർഷം മുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സ്നേഹം നടിച്ച് കൈക്കലാക്കിയ നിഖിൽ ആ ചിത്രങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ജനുവരി 12ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബൈക്കിൽ തിരുവനന്തപുരത്തേക്ക് തട്ടിക്കൊണ്ട് വരികയും ചെയ്തെന്നാണ് കേസ്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാന്നാർ എസ് എച്ച് ഒ ജി സുരേഷ് കുമാർ, എസ്‌ ഐ ഹരോൾഡ് ജോർജ്, എസ് ഐ ജോൺ തോമസ്, ഓഫീസർമാരായ സാജിദ്, അരുൺ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, FACEBOOK, POCSO, MANNAR, POCSO ACT, KERALA, POLICE, ARREST, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY