SignIn
Kerala Kaumudi Online
Friday, 30 October 2026 3.51 AM IST

പോക്സോ കേസ്: 77കാരന് എട്ട് വർഷം തടവ്

vijayan-posco-case-

പറവൂർ: പന്ത്രണ്ടുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പുത്തൻവേലിക്കര കോഴിത്തുരുത്ത് കളപ്പുരപറമ്പിൽ വിജയന് (77) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി എട്ട് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2021 ഒക്ടോബർ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുത്തൻവേലിക്കര പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ 12 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകൾ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY