SignIn
Kerala Kaumudi Online
Friday, 30 October 2026 3.45 AM IST

വിദ്യാർത്ഥികൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന് പരാതി

aa

കൽപ്പറ്റ: വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചതായി ആരോപണം.വിനോദയാത്രയ്ക്കുശേഷം സ്‌കൂളിലെത്തിയ പ്രിൻസിപ്പൽ ഷിബി കൃഷ്ണനെയും പി.ടി.എ പ്രസിഡന്റ് എസ്. ഹാജിസിനെയും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് തടഞ്ഞു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

വൈദ്യപരിശോധനയ്ക്ക് വിധേയനായശേഷമേ പ്രിൻസിപ്പലിനെ സ്‌കൂളിൽ പ്രവേശിപ്പിക്കാനാകൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. സ്ഥലത്ത് സംഘർഷാവസ്ഥയായതിന് പിന്നാലെ പൊലിസ് ഇടപെട്ടു. ഷിബിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം, താൻ മദ്യപിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. പി.ടി.എ പ്രസിഡന്റ് എസ്. ഹാജിസിനെ മദ്യം മണക്കുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടതോടെ അദ്ദേഹത്തെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് ഹൈദരാബാദിലേക്ക് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും 133 വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോയത്. യാത്ര കഴിഞ്ഞ് മടങ്ങവെയാണ് ഇരുവരും മദ്യപിച്ചതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മൂന്ന് ബസുകളിലായാണ് സ്‌കൂളിൽ നിന്ന് സംഘം ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. സംഭവത്തിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ റീജിയണൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY