SignIn
Kerala Kaumudi Online
Friday, 30 October 2026 3.51 AM IST

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

murshid

കൊച്ചി: വിവാഹവാഗ്ദാനം നൽകി രണ്ട് വർഷം ഒരുമിച്ച് താമസിപ്പിച്ച യുവതിയെ ഉപേക്ഷിച്ച് മുങ്ങിയ യുവാവിനെ പീഡനക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു, ഓൺലൈൻ ടാക്സി ഡ്രൈവറായ മലപ്പുറം കൊണ്ടോട്ടി പുളിക്കൽ ചെറുകാവ് സിയാരക്കണ്ടം പൊയ്ലി കോഴിശേരിൽ വീട്ടിൽ പി.കെ. മുർഷിദിനെയാണ് (27) മരട് സി.ഐ എ.ബി വിബിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും 2024 ലാണ് യുവതിയുമായി അടുപ്പത്തിലായത്. മരടിലുൾപ്പെടെ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്ത് ദമ്പതികളെന്ന വ്യാജേന താമസിച്ചായിരുന്നു പീഡനം. രണ്ട് കൊല്ലം കഴിഞ്ഞ് ഇയാൾ നാട്ടിൽ മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്ന വിവരം അറിഞ്ഞാണ് യുവതി മരട് പൊലീസിൽ പരാതിപ്പെട്ടത്. മരട് ബി.ടി.സി റോഡിലെ വാടക വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവാഹത്തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY