SignIn
Kerala Kaumudi Online
Friday, 30 October 2026 3.46 AM IST

പോക്‌സോ കേസ് പ്രതിക്ക് 15 വർഷം കഠിനതടവും മൂന്നു ലക്ഷം പിഴയും

shiksha

കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വരന്തരപ്പിള്ളി പുലിക്കണ്ണി കല്ലുവളപ്പിൽ വീട്ടിൽ അസറുദ്ദീനെയാണ് (36) കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്‌സോ) കോടതി അഡീഷനൽ ജില്ലാ ജഡ്ജി ജോമോൻ ജോൺ ശിക്ഷിച്ചത്. 2024 ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ച് വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.എസ്. സൂരജാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജൻ കോടതിയിൽ ഹാജരായി.

ഫോട്ടോ: ശിക്ഷക്കപ്പെട്ട പ്രതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POCSO CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY