
നെടുമങ്ങാട് : കുടിവെള്ളം ചോദിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് മുങ്ങിയ കേസിൽ സഹോദരന്മാരുൾപ്പടെ മൂന്നംഗ സംഘം അരുവിക്കര പൊലീസിന്റെ പിടിയിലായി.മൈലം പറമ്പിൻതല തോപ്പിൽ വീട്ടിൽ നിരഞ്ജൻ (20), ഇയാളുടെ സഹോദരൻ വിനയ് രഞ്ജൻ (18), മൈലം ബൈജു ഭവനിൽ കിരൺ രാജ് (22) എന്നിവരാണ് അറസ്റ്റിലായത്.മൈലം സ്വദേശിനി സുശീലയുടെ രണ്ടര പവൻ മാലയാണ് സംഘം പൊട്ടിച്ചെടുത്ത് സ്ഥലം വിട്ടത്.കഴിഞ്ഞ 4ന് ഉച്ചയ്ക്കാണ് സംഭവം.നിരഞ്ജൻ സുശീലയോട് വെള്ളം ചോദിച്ചു.ഇതിനിടെ, വിനയ് രഞ്ജനെത്തി മാല പൊട്ടിച്ച്, രണ്ടുപേരും ഓടി മറഞ്ഞു.പിന്നീട്,സുഹൃത്ത് കിരൺരാജുമായി കാട്ടാക്കടയിലെ സ്വകാര്യ ഫിനാൻസിൽ 2.66 ലക്ഷം രൂപയ്ക്ക് സ്വർണ മാല വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |