SignIn
Kerala Kaumudi Online
Friday, 06 November 2026 2.42 AM IST

അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് 26.33 ലക്ഷം രൂപ തട്ടിയ കേസിൽ റാന്നി സ്വദേശി അറസ്റ്റിൽ

accused

ചെറുതോണി: അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 26.33 ലക്ഷം രൂപ തട്ടിയ കേസിൽ റാന്നി സ്വദേശിയെ മുരിക്കാശേരി പൊലീസ് പിടികൂടി. റാന്നി പ്ലാത്തോട്ടത്തിൽ ബിജോ ഫിലിപ്പാണ് (ബിജോ) അറസ്റ്റിലായത്. തോപ്രാംകുടി സ്വദേശിനിയായ വീട്ടമ്മയുടെ മകൾക്ക് അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്താണ് പ്രതി പണം തട്ടിയെടുത്തത്. 26.33 ലക്ഷം രൂപയും മുഴുവൻ സർട്ടിഫിക്കറ്റുകളും വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പൂജപ്പുര, റാന്നി സ്റ്റേഷനുകളിലായി സമാനമായ രീതിയിൽ ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇടുക്കി ഡിവൈ.എസ്.പി കെ.ആർ. മോഹൻദാസിന്റെ നിർദേശപ്രകാരം മുരിക്കാശേരി എസ്.എച്ച്.ഒ ജി. പ്രവീൺ, എ.എസ്‌.ഐ ബിനു സെബാസ്റ്റ്യൻ, എസ്.സി.പി.ഒ മനോജ് വർഗീസ്, സി.പി.ഒ അനുമോൾ മാത്യു എന്നിവരടങ്ങിയ സംഘമാണ് റാന്നിയിൽ നിന്ന് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY