SignIn
Kerala Kaumudi Online
Saturday, 07 November 2026 3.15 AM IST

എം.ഡി.എം.എ കേസിൽ ഡോക്ടർ പിടിയിൽ

muhammad-fabin

കൽപ്പറ്റ: വയനാട് ലക്കിടിയിൽ 8.520 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ മൂന്നാം പ്രതിയായ ഡോക്ടറും പിടിയിൽ. കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയിലെ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി മലപ്പുറം മൊറയൂർ സ്വദേശി ലൗഡെൽ വീട്ടിൽ ഡോ. കെ. എൻ . മുഹമ്മദ് ഫാബിൻ (41) ആണ് അറസ്റ്റിലായത്. കേസിൽ തമിഴ്നാട് സ്വദേശികളായ നൗഫൽ , മുഹമ്മദ് നസീബ് എന്നിവരെ ഒക്ടോബർ 22ന് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .
ഡോക്ടറും ഒന്നാം പ്രതിയായ നൗഫലും തമ്മിലുള്ള ഫോൺ കോളുകളും വാട്സ് ആപ്പ് ചാറ്റുകളും പണമിടപാട് വിവരങ്ങളും പൊലീസ് കണ്ടെത്തി. നർക്കോട്ടിക് ഡിവൈ.എസ്.പി മനോഹരൻ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി സർക്കിൾ ഇൻസ്‌പെക്ടർ പി.ജി . രാംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെ കുറിച്ച് സൂചന ലഭിച്ചത് . കഴിഞ്ഞ ദിവസം കോഴിക്കോട് മണാശേരിയിലെ വാടക വീടിന് സമീപത്തു നിന്ന് വൈത്തിരി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത് വൈത്തിരി സബ് ജയിലിലേക്ക് അയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY