SignIn
Kerala Kaumudi Online
Saturday, 07 November 2026 3.16 AM IST

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: കേസുകൾ കൈമാറും

a

വിഴിഞ്ഞം: കോവളം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാനുള്ള രണ്ട് പ്രതികളുടെ കേസുകളിൽ ഒന്ന് വിഴിഞ്ഞം പൊലീസിനും മറ്റൊന്ന് ഫോർട്ട് പൊലീസിനും കൈമാറും.കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പ്രതികളെയും കോവളം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.ആഴാകുളത്തെ മെഡിക്കൽ സ്‌റ്റോർ ഉടമ പൂങ്കുളം സൗപർണികയിൽ അനൂപ്(39), ജിം പരിശീലകൻ പള്ളിച്ചൽ മച്ചേൽ ഗ്രൗണ്ടിന് സമീപം ആയങ്കോട് മേലേ പുത്തൻ വീട്ടിൽ റോയ് (27) എന്നിവരാണ് റിമാൻഡിലുള്ളത്.സ്‌കൂൾ വിദ്യാർത്ഥിനി അവധിക്കാലത്ത് മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്തിരുന്നു.ആ സമയത്ത് അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടു.തുടർന്ന് സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട ജിം പരിശീലകനും വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY