SignIn
Kerala Kaumudi Online
Saturday, 07 November 2026 3.16 AM IST

സ്പായിലെ പീഡനം; സ്പാ ഉടമകളുമായി ഇന്ന് തെളിവെടുപ്പ്

a

വിഴിഞ്ഞം: 16കാരിയായ ആന്ധ്രസ്വദേശിയെ കോവളത്തെ സ്‌പാകളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ കസ്‌റ്റഡിയിൽ വാങ്ങിയ സ്‌പാ ഉടമകളുമായി ഇന്ന് കോവളത്ത് തെളിവെടുപ്പ് നടത്തും. മൂന്നും നാലുംപ്രതികളും സ്‌പാ ഉടമകളുമായ സജിത്ത് കുമാർ(47),നിഷാന്ത്(46) എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്. സജിത്തിനെ കോവളം കൂടാതെ ചപ്പാത്ത്,പൂവാർ എന്നിവിടങ്ങളിലെ സ്പാകളിലും വയനാട് വൈത്തിരിയിലെ റിസോർട്ടിലും തെളിവെടുപ്പിന് കൊണ്ടുപോകും. സജിത്തിനെ 7-ഉം നിഷാന്തിനെ 4-ഉം ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ ലഭിച്ചത്. തമിഴ്‌നാട് പൊലീസ് മൊഴിയെടുക്കാനായി കൊണ്ടുപോയ പെൺകുട്ടിയെ ഇന്നലെ തിരികെ സഖിയിലെത്തിച്ചു.

വിദഗ്ദ്ധരുടെ പാനൽ രൂപീകരിക്കും

പീഡനങ്ങൾക്കിരയായി മാനസികമായി തളർന്ന കുട്ടിയിൽ നിന്ന് വിശദ മൊഴി രേഖപ്പെടുത്തുന്നതിന്

ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്,ഫൊറൻസിക് സർജൻ,വനിത ഗൈനക്കോളജിസ്റ്റ്,ശിശുരോഗ വിദഗ്ദ്ധ എന്നിവരുൾപ്പെടുന്ന പാനൽ രൂപീകരിക്കാനായി എസ്.ഐ.ടി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന് കത്തുനൽകി. കുട്ടിയുടെ പ്രായം തെളിയിക്കാനായി ശാസ്ത്രീയ പ്രായ പരിശോധന നടപടി പൂർത്തിയാക്കി. റിപ്പോർട്ട് അനുസരിച്ച് കുട്ടിയ്ക്ക് 17ൽ താഴെയാണ് പ്രായമെന്ന് എസ്.ഐ.ടി സംഘം പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ട‌ർ അനുരൂപിനെ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി തിരികെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOLLOWUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY