തിരുവനന്തപുരം: നഗരമദ്ധ്യത്തിലെ നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിനുള്ളിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ബേക്കറി-നന്താവനം റോഡിൽ ശ്രീനേത്രാ കണ്ണാശുപത്രിക്ക് എതിർവശത്ത് നിർമ്മിക്കുന്ന ലെക്‌സിനാവോ ഫ്‌ളാറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് അസ്ഥികൂടം കാണപ്പെട്ടത്. അസ്ഥികൂടം പുരുഷന്റേതാണെന്നും ആറുമാസം പഴക്കമുണ്ടെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കേസിൽപ്പെട്ട് നിർമ്മാണം നിറുത്തിവച്ചതിനെ തുടർന്ന് കെട്ടിടവും പരിസരവും കാടുമൂടിയ നിലയിലായിരുന്നു. ഇന്നലെ കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാർ ഈ ഭാഗം വൃത്തിയാക്കാൻ എത്തിയപ്പോഴാണ് അസ്ഥികൂടം കാണപ്പെട്ടത്.ഗ്രൗണ്ട്ഫ്‌ളോറിൽ കെട്ടിക്കിടന്ന വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മ്യൂസിയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് അസ്ഥികൂടം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശാസ്ത്രീയപരിശോധനയ്ക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ആറു മാസത്തിനുള്ളിൽ കാണാതായവരുടെ വിവരങ്ങളുൾപ്പെടെ ശേഖരിച്ച് അന്വേഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |