കൊച്ചി: പീഡനക്കേസിൽ പ്രതിയായ കൊച്ചിയിലെ ഡോക്‌ടർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ ഡോ. ജോൺസൺ കെ വർഗീസിന്റെ (41) മൊബൈൽ ഫോണിൽ നിന്ന് 12 യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയെന്നാണ് വിവരം. യുവതികൾക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ ഡോക്‌ടർ മൊബൈലിൽ പകർത്തി സൂക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. യുവതികളുടെ പരാതി ലഭിച്ചാൽ ഉടൻ തന്നെ ഡോക്‌ടർക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, യുവനടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ ഡോ. ജോൺസൺ കെ വർഗീസ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ നീക്കം. യുവനടിയും സുഹൃത്തായ നടനും ഉൾപ്പെടെയുള്ള 12 അംഗ സംഘം ഡോക്‌ടറെ ആക്രമിച്ച് മൊബൈൽ ഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്‌തുക്കൾ കവർച്ച ചെയ്‌തെന്ന കേസിലാണ് കഴിഞ്ഞ ദിവസം ട്വിസ്റ്റുണ്ടായത്. യുവനടിയുടെ ബന്ധുവായ സ്‌ത്രീയാണ് ഡോക്‌ടർക്കെതിരെ പീഡനപരാതി നൽകിയത്. ഇതോടെ ഡോ. ജോൺസൺ കെ വർഗീസിനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു.
Police reportedly found private videos of 12 women on the mobile phone of Kochi-based doctor Johnson K Varghese, who is accused in a sexual assault case. The doctor is absconding following a complaint filed by a young actress's relative. Police are considering issuing a lookout notice and registering further cases.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |