SignIn
Kerala Kaumudi Online
Monday, 08 June 2026 2.37 AM IST

'ശസ്ത്രക്രിയ നടത്തിയെന്ന് വ്യാജ പ്രചാരണം നടന്നു'; വെളിപ്പെടുത്തി നടി കീര്‍ത്തി സുരേഷ്

READ ENGLISH VERSION
keerthi-suresh

മലയാളി പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. നിര്‍മാതാവ് സുരേഷ് കുമാര്‍, നടി മേനക എന്നിവരുടെ മകള്‍ എന്നതിലുപരിയായി സ്വന്തം മേല്‍വിലാസം സിനിമ ലോകത്ത് കീര്‍ത്തി സുരേഷിനുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന താരത്തിന്റെ വിവാഹം ഉള്‍പ്പെടെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താന്‍ നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗ്, തനിക്കെതിരെയുണ്ടായ വ്യാജ പ്രചാരണം എന്നിവയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് കീര്‍ത്തി സുരേഷ്.

2013ല്‍ അഭിനയ രംഗത്തേക്ക് കടന്ന് വരുമ്പോള്‍ ഒരു താരത്തിന് തന്റെ ഫിറ്റ്‌നെസ് എത്ര പ്രധാനമാണ് എന്ന് അറിയില്ലായിരുന്നു. 2018ന് ശേഷമാണ് താന്‍ വര്‍ക്ക്ഔട്ട് വളരെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയതെന്നും 'മഹാനടി' എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇതെന്നും കീര്‍ത്തി പറയുന്നു. പണ്ട് തനിക്ക് ശരീരഭാരം കൂടുതലായിരുന്നപ്പോള്‍ അതിന്റെ പേരില്‍ കളിയാക്കിയിരുന്നവര്‍ ഇപ്പോള്‍ മെലിഞ്ഞപ്പോള്‍ പഴയ ലുക്ക് ആയിരുന്നു നല്ലത് എന്ന് പറയുന്നു. ആളുകള്‍ എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ലോകം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് തനിക്ക് അത്ഭുതം തോന്നുന്നുവെന്നും താരം തന്റെ കുറിപ്പില്‍ വ്യക്തമാക്കി. ''ഒന്‍പത് മാസത്തിനുള്ളില്‍ 10 കിലോ ഭാരം കുറച്ചപ്പോള്‍, അത് ശസ്ത്രക്രിയയിലൂടെയാണെന്ന് പലരും ആരോപിച്ചത് വേദനിപ്പിച്ചു. തന്റെ മാറ്റങ്ങള്‍ സ്വാഭാവികമായ കഠിനാധ്വാനത്തിലൂടെ ഉണ്ടായതാണ്. മുഖത്തുപോലും താന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ഫിറ്റ്‌നസ് യാത്രയില്‍ യോഗ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതായും 2020 മുതല്‍ അത് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും താരം കുറിച്ചു. 'ഇന്ന് ഞാന്‍ എന്നെ കാണുന്നതില്‍ അഭിമാനിക്കുന്നു. എന്നിട്ടും ആളുകള്‍ എന്നെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുകയാണ്. നിങ്ങള്‍ തടിച്ചാല്‍ അവര്‍ മെലിഞ്ഞിരിക്കാന്‍ പറയും, മെലിഞ്ഞാല്‍ അവര്‍ തടിച്ചതായിരിക്കാന്‍ ഇഷ്ടപ്പെടും. ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഞാന്‍ ചിലപ്പോള്‍ അത്ഭുതപ്പെടുന്നു'' - കീര്‍ത്തി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA, KEERTHI SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY