SignIn
Kerala Kaumudi Online
Saturday, 07 November 2026 7.39 AM IST

ആഗോള കളക്ഷൻ 218 കോടി, രാവണന്റെ രാമായണ

ss

ഇക്കുറി 'രാമായണ" കൊണ്ടുപോയി ദീപാവലി. ദീപാവലി റിലീസായി എത്തിയ മറ്റു ചിത്രങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ വന്നതോടെ രാമായണയുടെ കളക്‌ഷൻ ഉയരുന്നുവെന്ന് തിയേറ്ററുടമകൾ. ആഗോള കളക്‌ഷൻ 218 കോടിനേടി. രാമായണ ആദ്യദിനം ഇന്ത്യയിൽ നിന്ന് നേടിയത് 65 കോടി രൂപ ആണ്. ബോക്സ് ഓഫീസിൽ ഗംഭീര തുടക്കം കുറിച്ച ചിത്രം ഈ കുതിപ്പ് തുടരുമോ എന്നും രൺബീർ കപൂറിന്റെ മുൻകാല ബോക്സ് ഓഫീസ് റെക്കാഡുകളെ മറികടക്കുമോ എന്നുമാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

നിതീഷ് തിവാരി സംവിധാനം ചെയ്ത ഇന്ത്യൻ ഇതിഹാസം ബിഗ് സ്ക്രീനിൽ തരംഗം തന്നെ തീർക്കുന്നു. ഭാരതീയ ഇതിഹാസത്തിന്റെ മഹത്വവും ആഴവും ചോർന്നുപോകാതെ ബിഗ് സ്‌ക്രീനിൽ എത്തിക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചു.

ശാന്തഗംഭീരനായി രൺബീർ കപൂർ ശ്രീരാമനായി എത്തി. രാവണനിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കഥാപാത്രങ്ങളിൽ രാവണനായി യഷ് തന്നെയാണ് ഏറെ തിളങ്ങിയത്. രാവണിന്റെ രൂപം ഇനി ഓർമ്മിക്കുക എന്നും യഷിലൂടെയായിരിക്കും. പുതിയ ഒരു സീതയെയാണ് സംവിധായകൻ നിതീഷ് തിവാരി അവതരിപ്പിച്ചത്. സീതയായി സായ്‌പല്ലവി തിളങ്ങുക തന്നെ ചെയ്തു.

ലക്ഷ്‌മണനായി രവി ദുബെയും ദശരഥനായി അരുൺ ഗോവിലും കൈകസിയായി ശോഭനയും ശൂർപ്പണഖയായി രാകുൽ പ്രീതും മണ്ഡോദരിയായി കാജൽ അഗർവാളും കൈകേയിയായി ലാറ ദത്തയും ശൂർപ്പണഖയുടെ ഭർത്താവ് വിദ്യുത് ജീവയായി വിവേക് ഒബ്‌റോയും, ജഡായുവായി അനുപം ഖേറും എത്തി. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രം തന്നെ നമിത് മൽഹോത്ര നിർമ്മിച്ചു. എ.ആർ. റഹ്‌മാനും ഹാൻസ് സിമ്മറും ഒരുക്കിയ സംഗീതവും പശ്ചാത്തല സംഗീതവും രാമായണയുടെ ആസ്വാദനത്തിന് മറ്റൊരു തലം ഒരുക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANA MOVIE 2026, LATESTNEWS, GLOBAL COLLECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY