
കന്നടയിലെ സെൻസേഷണൽ സ്റ്റാർ കോമൾ കുമാർ, മേഘ്ന രാജ് സർജ, അനുഷ റായ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്' എന്ന ബഹുഭാഷ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നടനും സംവിധായകനുമായ സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ചിത്രം കോമഡി, ഫാന്റസി, ആത്മീയ വിഷയങ്ങൾ സമന്വയിപ്പിക്കുന്നു.
പ്രമോദ് ഷെട്ടി, പ്രകാശ് തുമ്മിനാട്, വജ്രധിർ ജെയിൻ, ഉത്സവ്, കാർത്തിക് റാവു, രഘു രമണകോപ, സിരിജ, വർദ്ധൻ, കരൺ, രാധിക റാവു , ദിവ്യശ്രീ, അക്ഷത, അരസു, മഹേഷ്, നാഗരാജ്, ചിത്രകല, ഉമേഷ് കിന്നൽ, മനീഷ് ഷെട്ടി, രാധാകൃഷ്ണ, മഹാബൽ ഭരതൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ സന്ദേശ് ഷെട്ടി അജ്രിയും പ്രധാന വേഷത്തിൽ എത്തുന്നു.
ജ്യോതി പ്രൊഡക്ഷൻസിന്റെ ബാനറിൽ വികാസ് എസ് ഷെട്ടിയാണ് ആണ് നിർമ്മാണം. സജീഷ് രാജ് ഛായാഗ്രഹണവും പ്രാൻഷു ഝാ സംഗീതവും നിർവഹിക്കുന്നു. ആക്ഷൻ അഷറഫ് ഗുരുക്കൾ. കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പ്രദർശനത്തിന്എത്തും. പി.ആർ.ഒ: പി.ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |